മനാമ•ലബനോണിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ബഹ്റൈന്‍ ഭരണകൂടം. ലബനോണിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിലവില്‍ അവിടെ ഉള്ളവര്‍ സുരക്ഷയെക്കരുതി എത്രയുംപെട്ടെന്ന് ആ രാജ്യം വിടണമെന്നും ബഹ്റൈന്‍ പൗരന്മാരോട് ആവശ്യപ്പെട്ടു.
ലബനോണിലെ പുതിയ സംഭവവികാസങ്ങളെ തുടര്‍ന്നാണ് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. സുരക്ഷയെ കരുതിയും എന്തെങ്കിലും അപായം ഉണ്ടാകുന്നത് ഒഴിവാക്കാനും ലബനോണിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ എന്ത് തരത്തിലുള്ള ഭീഷണിയാണ് നിലനില്‍ക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
ലബനീസ് പ്രധാനമന്ത്രി സാദ് ഹരിരിയുടെ രാജിപ്രഖ്യാപനം വന്നതിന്റെ പിറ്റേന്നാണ് ബഹ്റൈന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ലബനോണില്‍ ഇറാന് ഉള്ള സ്വാധീനവും തന്റെ ജീവന് ഭീഷണിയുള്ള കാര്യവും സാദ് ഹരിരി സൗദി തലസ്ഥാനമായ റിയാദില്‍ വച്ച് സംസാരിക്കവേ സൂചിപ്പിച്ചിരുന്നു.
Post Your Comments