ഇവർ എന്തുകൊണ്ട് മോദിയെ എതിർക്കുന്നു
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ഇന്ത്യയിലെ ഇടത് മാധ്യമ പ്രവര്‍ത്തകരും ഇടത് ചിന്തകരും ചില മത പുരോഹിതന്മാരും മത വര്‍ഗീയവാദികളും ഉറഞ്ഞു തുളളുന്നതിന്റെ ചില കാരണങ്ങള്‍ എന്തെന്ന് നോക്കാം. കാരണങ്ങള്‍ പലതാണ്. എഴുപത് വര്‍ഷമായി ഇടത് അനുകൂലികള്‍ അനുഭവിച്ചു പോകുന്ന സുഖ സൗകര്യങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതാക്കിയതിന്റെ പരിഭവമാണ് കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇടത് അനുകൂലികളും സാംസ്കാരിക പ്രവര്‍ത്തകര്‍ എന്ന് പറയുന്നവരും ഡല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികളില്‍ വിരാജിക്കുന്ന അവസ്ഥയ്ക്ക് പ്രധാനമന്ത്രി പൂര്‍ണമായും തടയിട്ടു.
വിദേശ യാത്രകളില്‍ ഇടത് മാധ്യമപ്രവര്‍ത്തകരെ അടുപ്പിക്കുന്നില്ല അഭിമുഖങ്ങളില്ല അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ നീക്കങ്ങളെ ഇടത് സര്‍ക്കാരിനു അറിയാന്‍ സാധിക്കുന്നില്ല. ഇവര്‍ക്കൊക്കെ സഹിക്കാന്‍ പറ്റാത്ത ഒന്നാണ് അടുത്തതായിട്ട് നരേന്ദ്ര മോഡി ചെയ്തത്. അതാണ് രാജ്യത്ത് അധികാരമേറ്റ ഉടനെ പ്രധാനമന്ത്രി നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍. ജന്തന്‍ അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തു എല്ലാ സബ്സിഡികളും ആധാറുമായി ബന്ധിച്ചപ്പോഴേ ഇടനിലകാരുടെ ചൂഷണം നിന്നു. ആധാര്‍ പദ്ധതി നിയപരമായി നടപ്പാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആയിരുന്നു.
നേരത്തെ അത് ഒരു എക്സ്സിക്യൂട്ടീവ് ഓര്‍ഡര്‍ മാത്രമായിരുന്നു. ഈ ഒറ്റ കാര്യത്തിലൂടെ തന്നെ രാജ്യത്തിനു പതിനായിരകണക്കിന് കോടി രൂപയുടെ ലാഭമാണ് ഉണ്ടായത്. കൂടാതെ നമ്മുടെ രാജ്യത്ത് മൂന്നു കോടി അനധികൃത പാചക വാതക കണക്ഷന്‍ ഉണ്ടായിരുന്നു. ആധാറുമായി ബന്ധിപ്പിച്ചപ്പോള്‍ അതും അവസാനിച്ചു. പിന്നെ ബിനാമി ഇടപാടുകാര്‍ക്കെതിരെ നിയമം പാസാക്കി. നോട്ട് നിരോധനം കള്ളപണക്കാരുടെ അടിത്തറ തകര്‍ത്തു. കേരളത്തില്‍ ഇപ്പോഴും അങ്ങോളം ഇങ്ങോളം പൊട്ടുന്ന ചിട്ടി കമ്പനികളുടെ എണ്ണം രഹസ്യമായി നോക്കിയാല്‍ മനസിലാകും നോട്ട് നിരോധനം കള്ളപ്പണക്കാരെ എങ്ങനെ ബാധിച്ചു എന്നത്.
1986 മുതല്‍ ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന ജി എസ് ടി നടപ്പാക്കിയതോടെ നികുത് വെട്ടിപ്പികാര്‍ക്കും പിടിവീണു. പിന്നീട് ഉണ്ടായ അടുത്ത നീക്കം എന്തെന്ന് വെച്ചാല്‍ വസ്തു കച്ചവടങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചു. ബിനാമിയുടെ പേരില്‍ ഇടപാട് നടത്തിയവര്‍ക്ക് ഇതോടെ അതിനുള്ള അവസരം പൂര്‍ണമായും നഷ്ടപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും ഭരിച്ച് ഇല്ലാതാക്കിയ രാജ്യത്തെ രക്ഷിക്കാന്‍ ഇച്ചാ ശക്തിയുള്ള ഒരു നേതാവ് വേണ്ടി വന്നു. പെട്രോളിയം വില വര്‍ധനവിന്റെ പേരില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നവര്‍, നികുതിയുടെ 65 ശതമാനവും സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്കാണ് പോകുന്നതെന്ന കാര്യം മനപ്പൂര്‍വം മറച്ചുവെച്ച് കേന്ദ്ര സര്‍ക്കാരിനു നേരെ ആഞ്ഞടിക്കുന്നു.
ചില ബുദ്ധിജീവികള്‍ പോലും ആധാര്‍ ലിങ്ക് ചെയ്യുന്നതിനെ പരിഹസിച്ചും എതിര്‍ത്തും രംഗത്ത് എത്തിരുന്നു. ആധാര്‍ ലിങ്ക് ചെയ്യുന്നത് കൊണ്ട് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഇത് മൂലം കുഞ്ഞുങ്ങളിലെ ഉച്ചഭക്ഷണത്തില്‍ പോലും കയ്യിട്ടു വാരുന്നവരെ കണ്ടെത്തി. ആധാര്‍ ലിങ്ക് ചെയ്ത ശേഷം 3 സംസ്ഥാനങ്ങളില്‍ മാത്രം നടത്തിയ കണക്കെടുപ്പില്‍ 4.4 ലക്ഷം കുട്ടികള്‍ ആണ് വ്യാജന്‍ ആണ് കണ്ടെത്തിയത് .
തട്ടിക്കൊണ്ടു പോകുന്നതും നാട് വിട്ട് പോകുന്നതുമായ കുട്ടികളെ കണ്ടെത്താനും അവരുടെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനും ആധാര്‍ കാര്‍ഡ് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. നികുതി വെട്ടിക്കുന്നവര്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് കൈവശമാക്കിയ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ ആണ് അസാധുവാക്കിയത് . ഇത് വഴി എത്ര കോടി രൂപയുടെ വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്താന്‍ സാധിക്കുമായിരുന്നു എന്നത് കൂടി ചിന്തിക്കണം. റേഷന്‍ കാര്‍ഡുകളില്‍ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുക വഴി 2.3 കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍ ആണ് അസാധുവായത് , ഇവയിലൂടെ കരിഞ്ചന്തയില്‍ എത്തിയിരുന്ന ഉത്പന്നങ്ങളുടെ മൂല്യം എത്രയെന്നും അവ നഷ്ടം വരുത്തുന്നത് ആര്‍ക്കെന്നും മനസിലാക്കണം.
സബ്സിഡിയുള്ള ഗ്യാസ് കണക്ഷനുകളില്‍ ആധാര്‍ ബന്ധിപ്പിക്കുകയും സബ്സിഡി തുക അക്കൌണ്ട് മുഖേനയാക്കുകയും ചെയ്തതോടു കൂടി 1.3 കോടി വ്യാജ കണക്ഷനുകള്‍ ആണ് ഇല്ലാതായത്. ഇത് വഴി സര്‍ക്കാരിന് 58000 കോടിയുടെ നഷ്ടവും നികത്താനായി. ഇതേ പോലെയാണ് വ്യാജ രേഖകള്‍ ഉപയോഗിച്ചു അനേകം ബാങ്ക് അക്കൌണ്ടുകള്‍ എടുക്കുകയും അതില്‍ കള്ളപ്പണം , ദേശദ്രോഹ ഇടപാടുകള്‍ എന്നിവയും ആധാര്‍ ലിങ്ക് മുഖേന പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു ഉറപ്പാണ്. അതിലുള്ള നടപടികള്‍ ഡീമോണിറ്റയ്സേഷന് ശേഷം ഇപ്പോഴും തുടരുന്നു. വിവാഹ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു . ഇത് വിവാഹ തട്ടിപ്പുക്കാരെ കണ്ടെത്താനും ബാല വിവാഹം തടയാനും പിന്നീടുള്ള നിയമ നടപടികള്‍ക്കും സഹായകരമാകും.
സിം കാര്‍ഡുകള്‍ മുഴുവന്‍ ആധാര്‍ ബന്ധിപ്പിക്കുന്നതോട്കൂടി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള സിം കൈവശപ്പെടുത്തുകയും തുടര്‍ന്ന് അതിലൂടെ ഭീഷണി , രാജ്യദ്രോഹ പ്രവര്‍ത്തങ്ങള്‍ എന്നിവ നടത്തുകയും പിന്നീട് ഇത് മൂലം നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നതും ഒഴിവാക്കാനാവും . അവിഹിതമായി സമ്പാധിച്ച കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ ആധാര്‍ ലിങ്ക് ചെയ്യുന്നതോട്കൂടി അന്യാധീനമാകും, പുതിയവ വാങ്ങാന്‍ ബുദ്ധിമുട്ടും. ആധാര്‍ വഴി ഇന്‍കം ടാക്സ് , ബാങ്ക് എന്നിവ കൂടിയുള്ളതിനാല്‍ അഴിമതി, കള്ളപ്പണക്കാര്‍ക്ക് വരുന്ന ബുദ്ധിമുട്ട് ചെറുതൊന്നും ആയിരിക്കുകയുമില്ല. ഇതിനൊക്കെ പുറമേ അനേകം സാധ്യതകളാണ് ഒരു പൗരന് ഒരൊറ്റ നമ്പര്‍ എന്ന ആശയത്തിലൂടെ നടപ്പിലാക്കാന്‍ സാധിക്കുക. വെറും രാഷ്ട്രീയ എതിര്‍പ്പിന് വേണ്ടി ഇത്തരം സംരംഭങ്ങളെ വ്യാജ്യ പ്രചാരണത്താല്‍ മൂടാതിരിക്കുകയെങ്കിലും ചെയ്യു.
Post Your Comments