റോഹ്തക്: ഓയില്‍ മില്ലില്‍ പൊട്ടിത്തെറി. ഹരിയാനയിലെ ഹിസാറില്‍ ഓയില്‍ മില്‍ ഫാക്ടറിയിലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവം നടന്നത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്. പൊട്ടിത്തെറി ഉണ്ടായത് ഹിസാറെ ഉക്ലാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശിഷ് ഓയില്‍ മില്ലിലാണ്. അപകട കാരണം പെട്രോള്‍ ടാങ്കിനുണ്ടായ ചോര്‍ച്ചയാണെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശനിയാഴ്ചയാണ് ദീര്‍ഘനാളായി അടച്ചിട്ടിരുന്ന മില്ല് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. സ്ഥലത്തെത്തിയത് അഗ്നിശമനാ സേനയുടെ നിരവധി വാഹനങ്ങളാണ്. തീ നിയന്ത്രണവിധേയമാക്കാനായത് നാല് മണിക്കൂര്‍ നീണ്ട് ശ്രമങ്ങള്‍ക്കൊടുവിലാണ്. പൊള്ളളേറ്റത് മില്ലിലെ തൊഴിലാളികള്‍ക്കാണ്. തുടര്‍ന്ന് പരിക്കേറ്റവരെ ഹിസാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ആറുപേരുടെ സ്ഥിതി ഗുരുതരമാണെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments