കൊച്ചി ; മുഖ്യമന്ത്രി പിണറായി വിജയനേയും തോമസ് ചാണ്ടിയേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സോഷ്യലിസ്ററ് നേതാവ് അഡ്വ തമ്പാന് തോമസ്. അധികാരം വിലയ്ക്ക് വാങ്ങി അതിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കുന്നയാളാണ് തോമസ് ചാണ്ടി അതിനാൽ ചാണ്ടിയെ രാഷ്ട്രീയ നേതാവായി കാണാനാകില്ല. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതിലൂടെ പിണറായി മോശക്കാരനായെന്നും . ഇത്തരക്കാരെ കൂടെക്കൂട്ടുന്നത് രാഷ്ട്രീയ അപചയമാണെന്നും തമ്പാന് തോമസ് ആരോപിച്ചു.
10 കോടി രൂപ ജനങ്ങള്‍ക്ക് കൊടുത്തതായി വീമ്പിളക്കുന്ന തോമസ് ചാണ്ടി പണം വിതരണം ചെയ്യുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് മനസിലാക്കണം. ജയരാജനും ശശീന്ദ്രനുമെതിരെ എടുത്ത നിലപാട് തോമസ് ചാണ്ടിയോട് എടുക്കാന്‍ പിണറായി മടിക്കുംമ്പോള് സമ്പന്നര്‍ക്ക് മുന്നില്‍ മുഖ്യൻ മുട്ടുമടക്കിയെന്ന തോന്നലാണ് ജനങ്ങള്‍ക്ക് ഉണ്ടാകുന്നത്. അതേസമയം ഗെയില്‍ സമരത്തില്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാത്ത സമീപനമല്ല ഒരു ജനാധിപത്യ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും തമ്പാന് തോമസ് ചൂണ്ടിക്കാട്ടി.
Post Your Comments