KeralaLatest NewsNews

ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി കോടിയേരിയുടെ മാതൃക സ്വീകരിക്കണം: വി മുരളീധരൻ

സി.പി.എം സെക്രട്ടറി മാറുന്നത് ആ പാര്‍ട്ടിയുടെ മാത്രം കാര്യമാണ്.

നെടുമ്പാശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ധാര്‍മികത അല്‍പമെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി കോടിയേരിയുടെ മാതൃക സ്വീകരിച്ച്‌ രാജിവെക്കണമെന്ന്​ വി. മുരളീധരന്‍. നെടുമ്പാശ്ശേരി പാറക്കടവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സെക്രട്ടറി മാറുന്നത് ആ പാര്‍ട്ടിയുടെ മാത്രം കാര്യമാണ്.

Read Also: സിഎജി റിപ്പോർട്ട് ചോർത്തി; ധനമന്ത്രിക്ക് നോട്ടിസ് നല്‍കുമെന്ന് ചെന്നിത്തല

എന്നാൽ ജനങ്ങള്‍ നോക്കുന്നത് ജനങ്ങളെ ഭരിക്കുന്നത് ആരായിരിക്കണമെന്നാണ്. കോടിയേരി സ്ഥാനമൊഴിഞ്ഞത് മകന്‍ ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ടാണെങ്കില്‍ അതി​െനക്കാള്‍ ഗൗരവമുള്ള മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ഫോഴ്സ്മന്‍െറ്​ ഡയറക്ടറേറ്റി​ന്‍െറ കസ്​റ്റഡിയിലായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി കോടിയേരിയുടെ പാത പിന്തുടരുന്നില്ലെന്നും വി. മുരളീധരന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button