ആലപ്പുഴ: സിപിഎം നേതാക്കള്‍ക്ക് താക്കീത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയാകേണ്ടെന്ന് ആലപ്പുഴയിലെ സിപിഎം നേതാക്കള്‍ക്ക് താക്കീതുമായാണ് മുഖ്യമന്ത്രി രംഗത്ത് എത്തിയത്. ഒരു നേതാവും സ്വന്തമായി തീരുമനമെടുത്ത് നടപ്പാക്കേണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴ സിപിഎമ്മിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച കൃത്യമായ റിപ്പോര്‍ട്ടുമായാണ് മുഖ്യമന്ത്രി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ എത്തിയത്.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ചെങ്കിലും അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല ഒഴികെ മറ്റ് മണ്ഡലങ്ങളില്‍ വിജയസാധ്യത കുറവാണ്. വിജയ സാധ്യത നോക്കി സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി ഇറങ്ങേണ്ടതില്ലെന്ന് പിണറായി വിജയന്‍ താക്കീത് നല്‍കി. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് വിജയ സാധ്യത കുറയുന്നതെന്നാണ് വിലയിരുത്തല്‍.
Read Also: രാജ്യത്ത് യോഗാഭ്യാസത്തെ ഔദ്യോഗിക കായിക മത്സരമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ജില്ലാ സെക്രട്ടറിയേറ്റിന്റെ കൂട്ടായ തീരുമാനത്തില്‍ മാത്രമേ പരിപാടികള്‍ നടത്താവൂ. ഒരു നേതാവും സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കേണ്ടെന്നും സിറ്റിങ് സീറ്റായ അരൂര്‍ നഷ്ടമായത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ ബിജെപി വളര്‍ച്ച ഗൗരമായി കാണണമെന്നും ഇവിടിങ്ങളില്‍ ഭവന സന്ദര്‍ശനം ഉള്‍പ്പെടെയുള്ളവ ജില്ലാ കമ്മിറ്റി നേരിട്ട് നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Post Your Comments