തിരുവനന്തപുരം: കോണ്‍ഗ്രസിനെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് മുതിർന്ന നേതാവ് കെ സുധാകരന്‍. കോണ്‍ഗ്രസ് തന്റെ ജീവനും ജീവിതവുമാണെന്നും താന്‍ പാര്‍ട്ടിക്കായി ജീവിതം മാറ്റിവച്ചയാളാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിലനില്‍ക്കുന്ന കാലം വരെ മറ്റൊരു ആലോചനയില്ലെന്നും, കഥകള്‍ ചമയ്‌ക്കേണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാൽ പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമായിരുന്നുവെന്നും, മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കാമായിരുന്നുവെന്നും, സുധാകരന്‍ വ്യക്തമാക്കി. അതേസമയം കെ പി സി സി പദവിയ്ക്ക് തട വീണത് എവിടെവച്ചെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.
Post Your Comments