സംസ്ഥാനത്ത് കോവിഡ്-19 വാക്സിനേഷൻ സുഗമമായി നടക്കുകയാണ്. നാല് ലക്ഷത്തിലധികംപേരാണ് ഇതോടെ സംസ്ഥാനത്താകെ വാക്‌സിൻ സ്വീകരിച്ചത്. ആർക്കും ഇതേവരെ ഗുരുതര പാർശ്വഫലങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകളാണ് വാക്സിനെടുക്കാൻ വിവിധ ജില്ലകളിൽ തയ്യാറാക്കിയിട്ടുണ്ട്. മാസ് വാക്‌സിനേഷൻ സെന്ററുകളുടെ സാധ്യതയാണ് ഇപ്പോൾ സർക്കാരിന്റെ ആലോചനയിൽ ഉള്ളത്. അത് വരുന്നതോടു കൂടി കൂടുതൽ ആളുകൾക്ക് ഒരേ സമയം വാക്‌സിൻ സ്വീകരിക്കാൻ സാധിക്കും. കേരളത്തിലെ കോവിഡ് പ്രതിരോധം ലോകത്തിനു തന്നെ മാതൃകയായിരിക്കെ, മാസ് വാക്‌സിനേഷൻ എന്ന പദ്ധതി വലിയ വിജയകരമായിരിക്കുമെന്ന് ഉറപ്പാണ്.
Also Read:മുതലയുടെ ആക്രമണത്തില്‍ 45കാരന് ദാരുണാന്ത്യം
ശാസ്ത്രീയമായ രീതിയിലാണ് കേരളത്തിലെ കോവിഡ് പ്രതിരോധം മുന്നോട്ട് പോകുന്നത്. കേരളത്തിലാണ് ആദ്യം കോവിഡ് തുടങ്ങിയതെങ്കിലും പീക്ക് ഏറ്റവും അനുഭവപ്പെട്ടതും ഇവിടെയാണ്. മറ്റ് സ്ഥലങ്ങളിൽ പെട്ടന്ന് ഗ്രാഫ് ഉയർന്നതിന്റെ ഫലമായി മരണസംഖ്യയും കൂടിയിരുന്നു. അതേസമയം കേരളത്തിലെ മരണ സംഖ്യ ഇപ്പോഴും 0.4 ശതമാനമാണ് എന്നത് തന്നെ കേരളത്തിലെ ആരോഗ്യരംഗത്തിന്റെ മാറ്റ് കൂട്ടുന്നു. മാത്രമല്ല കോവിഡ് സമയത്ത് മറ്റ് മരണങ്ങളും കൂടിയിട്ടില്ല എന്നത് നിതാന്ത ജാഗ്രതയോടെ എല്ലാ വകുപ്പുകളും ഇടപെട്ട് പ്രവർത്തിച്ചതിന്റെ ഫലം കൂടിയാണ്. കേരളത്തിൽ ഇപ്പോഴും ടെസ്റ്റുകൾ ക്രമാതീതമായി ഉയർത്തിയിട്ടുണ്ട്. കൃത്യമായ സംരക്ഷണവും നിബന്ധനകളും നൽകുന്നുമുണ്ട്. ഒരുപക്ഷെ ഈ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കാലയളവിൽ നിർത്താതെ കോവിഡ് നിരക്കുകൾ തുറന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നത് കേരളം മാത്രമാണ്.
വാക്സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാൽ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് ഉം സ്വീകരിക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണ്. ഈ കാലയളവിലെ സൂക്ഷ്മമായിത്തന്നെ നേരിടേണ്ടതാണ്.
Post Your Comments