മുംബൈ: വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം വിവരിച്ച് ഇന്ത്യയുടെ ബാഡ്മിന്റൻ താരം പി.വി.സിന്ധു. ശനിയാഴ്ച മുംബൈയിലേക്കു പോകുമ്പോഴുണ്ടായ അനുഭവമാണ്. ‘വളരെ മോശം’ അനുഭവമാണ് ഇൻഡിഗോ 6ഇ 608 വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായതെന്ന് സിന്ധു ട്വിറ്ററിൽ കുറിച്ചു. ശനിയാഴ്ച രാവിലെ 11.45ഓടെയായിരുന്നു ട്വീറ്റ്.
തന്നോടു ഗ്രൗണ്ട് സ്റ്റാഫായ അജിതേഷാണ് മോശമായി പെരുമാറിയെന്നാണ് സിന്ധുവിന്റെ ട്വീറ്റ്. വിമാന ജീവനക്കാരിയായ അഷിമ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയും അജിതേഷിനെ പിന്തിരിപ്പിക്കാന് ശ്രമിക്കുകയും ചെയ്തു. ഇതോടെ അഷിമയോടും അജിതേഷ് മോശമായി പെരുമാറിയെന്നു സിന്ധു ട്വീറ്റില്‍ പറയുന്നു.
ഇതിനോടകം ഒട്ടേറെ പേരാണ് സംഭവത്തിൽ സിന്ധുവിനു പിന്തുണയുമായെത്തിയത്. പ്രശസ്ത താരങ്ങൾക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ചിലരുടെ ചോദ്യം. #MeToo ക്യാംപെയ്ന്റെ ഭാഗമായി സംഭവത്തെ ഏറ്റെടുത്തവരുമുണ്ട്.
Post Your Comments