ഹൈദരാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോൾ പാകിസ്ഥാന്റെ പതാക വീശിയ സംഭവത്തിൽ തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പാകിസ്ഥാന്റെ കടുത്ത ആരാധകനായ മുഹമ്മദ് ബഷീർ. പാകിസ്ഥാന്റെ പതാകയുമായി എത്തിയതിനു താൻ അറസ്റ്റിലായിട്ടില്ലെന്നും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടില്ലെന്നും ബഷീർ ചാച്ച എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ബഷീർ വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങൾ കൊണ്ട് പതാക വീശരുതെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു എന്നും ബഷീര്‍ ചാച്ച വ്യക്തമാക്കി. ബഷീർ ചാച്ചയെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതായി കഴിഞ്ഞ ദിവസം ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമനക്കോഴ വിവാദം: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്, ദൃശ്യങ്ങളിൽ അഖിൽ മാത്യു ഇല്ല
‘സുരക്ഷാ ഉദ്യോഗസ്ഥർ വന്ന് പാകിസ്ഥാന്റെ പതാക കൊണ്ടുപോയി. ടീം വിമാനത്താവളം വിട്ടുപോയപ്പോൾ അതു തിരികെ തന്നു. ഇന്ത്യയിലെത്തിയപ്പോൾ എനിക്കു ലഭിച്ച സ്വീകരണത്തിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യയില്‍നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. മികച്ച സ്വീകരണം ഒരുക്കിയ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരോടു ഞാന്‍ നന്ദി അറിയിക്കുന്നു.’ മുഹമ്മദ് ബഷീർ വ്യക്തമാക്കി.
Post Your Comments