മാതുര: വിദേശ വനിതയെ പീഡിപ്പിച്ച ബാങ്ക് മാനേജർ പിടിയിൽ. ഉത്തര്‍പ്രദേശ് വൃന്ദാവനില്‍ പ്രമുഖ ദേശീയ ബാങ്കിന്റെ മാനേജർ മഹേന്ദ്ര പ്രസാദ് സിംഗ് എന്നയാളാണ് 20 വയസുകാരിയായ റഷ്യന്‍ വനിതയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തത്.
2016 സെപ്തംബറിലാണ് നവംബറിൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും അടുത്ത സൃഹൃത്തുക്കളായി മാറി. തുടർന്ന് മഹേന്ദ്ര പ്രസാദ് സിംഗ് പറഞ്ഞത് അനുസരിച്ച് 2017 സെപ്തംബറില്‍ വൃന്ദാവനില്‍ എത്തിയ യുവതിയെ 22 ന് വീട്ടുതടങ്കലില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മറ്റൊരു റഷ്യന്‍ വനിതയെ കണ്ടുമുട്ടിയതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നൽകുകയായിരുന്നു.
Post Your Comments