Latest NewsIndiaNews

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്ത് റഷ്യ: തൊട്ടുപിന്നിൽ സൗദി

മെയ് മാസത്തിലാവട്ടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 16 ശതമാനത്തിലേറെയും റഷ്യയിൽ നിന്ന്.

ന്യൂഡൽഹി: ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തിൽ വൻ കുതിച്ചു ചാട്ടം. സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റഷ്യ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായത്. മെയ് മാസത്തിൽ 2.5 കോടി ബാരൽ ഓയിലാണ് റഷ്യയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. 2021 നും 2022 ആദ്യ പാദത്തിലും ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 1 ശതമാനം മാത്രമായിരുന്നു റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി. എന്നാൽ, 2022 ഏപ്രിലിൽ ഇത് അഞ്ച് ശതമാനമായി ഉയർന്നു. മെയ് മാസത്തിലാവട്ടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 16 ശതമാനത്തിലേറെയും റഷ്യയിൽ നിന്ന്.

Read Also: ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി

റഷ്യ- യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ യു.എസും യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ എണ്ണ വിപണിക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് എണ്ണ വ്യാപാരം ശക്തമാവാൻ കാരണമായത്. എന്നാൽ, റഷ്യ തങ്ങളുടെ രാജ്യത്തെ ഉപരോധത്തെ മറികടക്കാൻ എണ്ണ വിപണിയിലേക്ക് ഏഷ്യൻ രാജ്യങ്ങളെ ആകർഷിക്കുന്നതിന്റെ ഭാ​ഗമായി വമ്പൻ ഇളവുകളും ഇന്ത്യക്ക് ഇറക്കുമതിയിൽ നൽകി. ഇത് ഇന്ത്യൻ റിഫൈനറികൾ കൂടുതൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button