Latest NewsKeralaCinemaMollywoodNews

സൗബിൻ ഷാഹിർ വിവാഹിതനാകുന്നു

നടനായും സംവിധായകനായും കഴിവ് തെളിയിച്ച, വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സൗബിൻ ഷാഹിർ.പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ സൗബിനെ ജനപ്രിയനാക്കിയത്.പിന്നീട് എടുത്തുപറയത്തക്ക നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സൗബിന് അവസരം ലഭിച്ചു.ഒടുവിൽ പറവ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന മോഹവും സൗബിൻ പൂർത്തിയാക്കി.

സൗബിന്റെ ജീവിതത്തിലേയ്ക്ക് ഒരു പുതിയ അതിഥി വരുന്നതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്.അതെ, സൗബിൻ വിവാഹിതനാകുന്നു. ജാമിയ സഹീർ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.സൗബിൻ ഭാവി വധുവിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button