വളര്‍ത്തുനായയോടുള്ള വാത്സല്യം അതിരുകടന്നപ്പോഴാണ് ആദല്‍ സ്മിത്ത് എന്ന 18കാരി വളര്‍ത്തുനായ മാക്സിന്റെ കാല്പാദങ്ങളുടെ ചിത്രം തന്റെ ശരീരത്തില്‍ ടാറ്റു ചെയ്‌തത്. 2007ലാണ് ആദല്‍ തന്റെ മാറിടത്തില്‍ ടാറ്റൂ ചെയ്തത്. അഭിമാനത്തോടെ ആ ടാറ്റുവുമണിഞ്ഞ് കോളേജിലെത്തിയപ്പോള്‍ ആദ്യമൊക്കെ എല്ലാവരും അവളെ പ്രശംസിച്ചു. എന്നാൽ പതിയെ കാര്യങ്ങൾ മാറിമറിഞ്ഞു. നായയുടെ കാല്പാദങ്ങള്‍ ടാറ്റൂ ചെയ്തതുമായി ബന്ധപ്പെട്ട് പരിഹാസങ്ങൾ ശക്തമാകാൻ തുടങ്ങി.
ആദലിനെ പ്രേമിക്കാന്‍ പോലും അതിനു ശേഷം ആരും മുന്നോട്ട് വരാതായി. മാക്സിനോടുള്ള സ്നേഹക്കൂടുതലു കൊണ്ടാണ് താൻ അന്ന് അങ്ങനെ ചെയ്തതെന്നും പക്ഷേ, ഇപ്പോൾ അത് മണ്ടത്തരമായെന്നും ആദൽ പറയുന്നു. ടാറ്റൂ ഒഴിവാക്കാന്‍ ലേസര്‍ ചികിത്സ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആദല്‍. പതിനെട്ട് മാസത്തോളം ചികിത്സ വേണ്ടിവരും ടാറ്റൂ പൂര്‍ണമായും ഒഴിവാക്കാന്‍. ടാറ്റു കുത്താന്‍ മുടക്കിയതിന്റെ പത്തിരട്ടിയോളം ഈ ചികിത്സയ്ക്കായി ചിലവാകും.
Post Your Comments