Latest NewsNewsTechnology

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങളെ പറ്റിക്കാനായി വ്യാജ വാട്ട്‌സ് ആപ്പ് എത്തി

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരെ പറ്റിക്കുന്നതിനായി വ്യാജ വാട്ട്‌സ് ആപ്പ് എത്തി. ഇതു പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സാക്ഷാല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലാണ്. ഈ ആപ്പ് പ്ലേസ്റ്റോറില്‍ അപ്‌ഡേറ്റ് വാട്ട്‌സ്ആപ്പ് മെസഞ്ചര്‍ ( ‘Update WhatsApp Messenger’) എന്ന പേരിലാണ് കാണപ്പെടുന്നത്. മാത്രമല്ല ആളുകളെ വഞ്ചിക്കാനായി . ‘WhatsApp Inc*’ എന്ന ഡെവലപ്പറുടെ പേരിന്റെ സ്ഥാനത്ത് നല്‍കിയിട്ടുണ്ട്. ഇതു അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്താല്‍ വ്യാജ വാട്ട്‌സ് ആപ്പ് നല്ല ഉഗ്രന്‍ പണി തരും. ഫോണ്‍ നശിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള വൈറസുകളാണ് ഇതിലുള്ളത്. ഈ വൈറസ് ഫോണില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഫോണ്‍ കേടാകും. അയ്യായിരത്തില്‍ അധികം ആളുകളാണ് ഇത് ഇതിനകം ഡൗണ്‍ലോഡ് ചെയ്തത്. വേറെ ഒരു ആപ്പിനു പേര് വ്യാജ ആപ്പിനു വാട്ട്‌സ്ആപ്പ് എന്നു തന്നെ പേരിട്ടുണ്ട്. ഇതു ലക്ഷകണക്കിന് ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തത്. ഒറിജനില്‍ വാട്‌സ് ആപ്പ് ഒരു ബില്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button