Latest NewsCinemaMollywood

മലയാള സിനിമയുടെ അപ്പൻ തമ്പുരാൻ വിടവാങ്ങിയിട്ട് 14 വർഷം

2003 നവംബർ മൂന്നിനായിരുന്നു ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത വിടവ് സൃഷ്ടിച്ച് നരേന്ദ്ര പ്രസാദ് എന്ന മഹാനടൻ നമ്മെ വിട്ടുപിരിഞ്ഞത്.പകരംവെക്കാനില്ലാത്ത മികച്ചകഥാപാത്രങ്ങളാണ് അദ്ദേഹം നമുക്ക് നൽകിയത്. മലയാള മനസുകളിൽ ചലച്ചിത്ര താരം എന്ന നിലയിലാണ് നരേന്ദ്രപ്രസാദിനെ പൊതുജനങ്ങൾ തിരിച്ചറിഞ്ഞിരുന്നത്. എന്നാൽ സിനിമയേക്കാൾ അദ്ദേഹം സ്നേഹിച്ചിരുന്നതും ആഗ്രഹിച്ചതും നാടക നടനായി അറിയപ്പെടാനായിരുന്നു.

ബാല്യകാല സുഹൃത്തായിരുന്ന ശ്യാമപ്രസാദിന്റെ ആഗ്രഹപ്രകാരം എൽ മോഹനന്റെ ‘പെരുവഴിയിലെ കരിയിലകൾ’ എന്ന ടെലിഫിലിമിലൂടെയാണ് ആദ്യമായി അദ്ദേഹം മിനിസ്ക്രീനിനു മുന്നിലെത്തുന്നത്. ശക്തമായ അർദ്ധ വില്ലൻ കഥാപാത്രങ്ങളിലൂടെ മികച്ച നടനായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ആറാം തമ്പുരാൻ, തലസ്താനം, പീഠുകം, ഭഗവതി, സ്ഥലത്തെ പ്രഥാന പയ്യന്മാർ, ഏകലവ്യൻ, യാദവം, ഉത്സവമേളം, ഉസ്താദ്, വാഴുന്നോർ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ചേട്ടൻ ബാവ അനിയൻ ബാവ, മേലേപ്പറമ്പിൽ ആൺവീട്, കളിയാട്ടം, നരസിംഹം എന്നിങ്ങനെ ഹിറ്റ് സിനിമകളിലൂടെ ആ നടന്ന വൈഭവം നമ്മൾ തിരിച്ചറിഞ്ഞതാണ് .സ്വന്തമായി പതിനാലു നാടകങ്ങൾ സംവിധാനം ചെയ്തവതരിപ്പിച്ച നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമാ‍യിരുന്നു. നരേന്ദ്ര പ്രസാദിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് സംസ്ഥാന സർക്കാർ നാടക പഠന കളരിയും ആരംഭിച്ചിട്ടുണ്ട്.പന്തളം എൻ.എസ്.എസ് കോളേജ്, മാവേലിക്കര ബിഷപ് മൂർ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായ അദ്ദേഹം മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കൂടാതെ സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരേപോലെ ശോഭിച്ച വ്യക്തിയായിരുന്നു ആർ നരേന്ദ്രപ്രസാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button