
കുവൈത്ത് : ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് നിയമനത്തിനു വിലക്കുമായി കുവൈത്ത് രംഗത്ത്. താല്‍ക്കാലിക വിലക്കാണ് നിയമനത്തിനു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. പക്ഷേ ഈ വിവരം അറിയിച്ചത് ഇന്ത്യന്‍ എംബസിയാണ്.
മുമ്പ് ഇന്ത്യയില്‍ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയുന്നതിനു അനുമതിയുണ്ടായിരുന്ന മൂന്ന് കുവൈത്ത് ഏജന്‍സികളുടെ അനുമതി മരവപ്പിച്ചിരുന്നു. നിയമനം സുതര്യമാക്കാനായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാന്‍പവര്‍ ഏജന്‍സികളെ നിയമിക്കാനുള്ള ചര്‍ച്ച കുവൈത്ത് ആരോഗ്യമന്ത്രാലയം നടത്തി വരികയാണ്.
Post Your Comments