Latest NewsIndiaNews

സിവിൽ സർവീസ് പരീക്ഷയിൽ ഐപിഎസുകാരന്റെ കോപ്പിയടി; അന്വേഷണസംഘം കേരളത്തിലേക്ക്

ചെന്നൈ: സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കിടെ കോപ്പിയടി നടന്ന സംഭവം അന്വേഷിക്കാനായി അന്വേഷണ സംഘം കേരളത്തിലേക്ക്. സഫീർ കരീമിന്റെ വീട്ടിലും ലാ എക്സലൻസിന്റെ പരിശീലന കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തും.അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി സഫീർ കരീമിന്റെ വീട്ടിലും ഇയാൾക്ക് പങ്കാളിത്തമുള്ള ലാ എക്സലൻസിന്റെ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളിലും പരിശോധന നടത്തും. ഹൈദരബാദിലെ സെന്ററുകളിലും എത്തി തെളിവെടുക്കും.

പരീക്ഷാ ഹാളിലേക്കു കയറുന്ന സമയത്തു പൊലീസുകാരിൽനിന്നു സഹായം ലഭിച്ചോ എന്നും അന്വേഷിക്കും. ഹൈദരബാദിലെ ലാ എക്സലൻസ് എന്ന സ്ഥാപനത്തിന്റെ വളർച്ച സംബന്ധിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതേസമയം പുഴൽ ജയിലിൽ റിമാൻഡിലാണ് സഫീർ കരിം ഇപ്പോൾ. ഭാര്യ ജോയ്സിയും ഒന്നര വയസുള്ള മകൾ സിയയും ഇതേ ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button