CinemaLatest NewsBollywood

ബോളിവുഡിലെ മാതൃകാ ദമ്പതികൾ :വൈറലായി ചിത്രങ്ങൾ

മറ്റു സമൂഹമാധ്യമങ്ങളെ അപേക്ഷിച്ചു ഇൻസ്റ്റഗ്രാം വ്യത്യസ്തമാകുന്നത് അതിലൂടെ പുറത്തു വരുന്ന ചിത്രങ്ങളുടെ വിശ്വാസ്യത കാരണമാണ്. സാധാരണക്കാരും സെലിബ്രിറ്റി താരങ്ങളും തങ്ങളുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ഇൻസ്റ്റഗ്രാമിലൂടെ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ എന്തുണ്ട മടികാണിക്കാറില്ല.അതുകൊണ്ടു തന്നെ ഓരോ ദിവസവും ഏതെങ്കിലുമൊക്കെ താരങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ സന്ദേശങ്ങളോ വാർത്തയാകാറാണ് പതിവ്.

ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് വളരെ കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ ബോളിവുഡിലെ മാതൃകാ ദമ്പതികളായി ആരാധകർ വിശേഷിപ്പിക്കുന്ന ഷാഹിദ് കപൂറിന്റെയും ഭാര്യ മീരയുടെയും രാജകീയമായ ചിത്രങ്ങളാണ്.”എന്റെ ഹൃദയത്തിലെ റാണി” എന്ന അടിക്കുറിപ്പോടെ ഷാഹിദ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിൽ ഭാര്യ മീര അതീവസുന്ദരിയാണ്. ഒട്ടും പകിട്ട് കുറയ്ക്കാതെ രാജകീയ വേഷത്തിൽ ഷാഹിദും ഒപ്പമുണ്ട്.നിമിഷ നേരങ്ങള്‍ കൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.വിവാഹം കഴിഞ്ഞ് കുഞ്ഞ് ജനിച്ചതിനു ശേഷം ഇതാദ്യമായാണ് ഷാഹിദ് കപൂര്‍ ഭാര്യയ്ക്കൊപ്പം ഒരു ഫോട്ടോഷൂട്ട് നടത്തുന്നത് എന്ന പ്രത്യേകതയും ചിത്രങ്ങൾക്കുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button