മസ്‌ക്കറ്റ് ; ഒമാനിൽ മലയാളി യുവാവ് തൂങ്ങി മരിച്ചു. കഴിഞ്ഞ ആഴ്ച അല്‍ ഹജിരി കമ്പനിയില്‍ ഡ്രാഫ്റ്റ്മാനായി ജോലിക്കെത്തിയ കണ്ണൂര്‍ തട്ടിയോട് കാണം വീട്ടില്‍ കെ.വി. ബാലന്റെ മകന്‍ ഷിജിലിനെ (34)യാണ് ഞായറാഴ്ച മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പനിയില്‍ നിന്ന് ലേബര്‍ കാര്‍ഡ് എടുക്കുന്നതിനായി ഷിജിലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോൾ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് താമസ സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നും നാല് കത്തുകൾ മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മൂന്ന് വര്‍ഷം മുമ്പ് മസ്‌കത്തില്‍ ജോലി ചെയ്തിരുന്ന ഷിജില്‍ രാജിവെച്ച് ദുബായിലേക്ക് മാറിയിരുന്നു. ശേഷം വീണ്ടും മസ്‌കത്തില്‍ ജോലി നേടി എത്തുകയായിരുന്നു.
Post Your Comments