ന്യൂഡല്‍ഹി : പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്ക് വിമാനയാത്രയ്ക്ക് അതീവ സുരക്ഷാപ്രാധാന്യമുള്ള അത്യാധുനിക ബോയിംഗ് വിമാനങ്ങള്‍ എത്തുന്നു. 2018 മാര്‍ച്ചില്‍ ഇന്ത്യയിലെത്തുന്നത് എയര്‍ ഇന്ത്യ-വണ്‍ ആണ്. മിസൈലുകള്‍ക്ക് പോലും ഇവയെ തകര്‍ക്കാന്‍ പറ്റില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിഷേഷത
നിലവില്‍ ഉപയോഗിക്കുന്ന ജംബോ ജെറ്റുകള്‍ക്ക് 25 വര്‍ഷം പഴക്കമുണ്ട്. ഇതേതുടര്‍ന്നാണ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് എയര്‍ഫോഴ്‌സ് വണ്‍. അതുപോലെയാണ് എയര്‍ ഇന്ത്യ വണ്‍. എന്നാല്‍ എയര്‍ഫോഴ്‌സ് വണ്‍ പോലെ വിവിഐപി യാത്രയ്ക്ക് മാത്രമായി ഇന്ത്യയില്‍ പ്രത്യേക വിമാനം ഇല്ലെന്നതാണ് യാഥാര്‍ഥ്യം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികള്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ എയര്‍ ഇന്ത്യ വണ്‍ എന്നാണ് അറിയപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് ഇപ്പോള്‍ ബോയിംഗ് 747-400 വിമാനമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ തദ്ദേശീയ യാത്രകള്‍ക്കും അയല്‍ രാജ്യ യാത്രകള്‍ക്കുമായി എംബ്രെയര്‍ 135, എംബ്രയര്‍ 145, കസ്റ്റമൈസ് ബോയിംഗ് ബിസിനസ് ജെറ്റുകളുമുണ്ട്. ബോയിംഗ് വിമാനങ്ങള്‍ വിവിഐപി യാത്രകളില്ലാത്തപ്പോള്‍ സാധാരണ സര്‍വീസുകള്‍ക്കും നല്‍കാറുണ്ട്.
കാല്‍ നൂറ്റാണ്ട് പഴക്കമുള്ള ബോയിംഗ് വിമാനങ്ങളാണ് രാഷ്ട്രത്തെ ഏറ്റവും സുരക്ഷ വേണ്ട വിവിഐപികള്‍ ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ വിമാനം കേടായ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതിനു പുറമെ ശത്രുക്കളുടെ ഭീഷണികളും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം മറികടക്കാന്‍ അത്യാധുനിക സുരക്ഷയുള്ള വിമാനങ്ങള്‍ വേണ്ടതുണ്ടെന്ന് പ്രതിരോധ വിഭാഗവും എയര്‍ ഇന്ത്യയും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
നിലവില്‍ കാര്യമായ സാങ്കേതിക സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും രാജ്യത്ത വിവിഐപികളുടെ ആകാശയാത്രകള്‍ക്കായി മാത്രം പുതിയ വിമാനം ഉപയോഗിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കാണ് (പാലം എയര്‍ഫോഴ്‌സ് ബേസ്) എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങള്‍ എത്തുക.
എട്ട് പൈലറ്റുകളുടെ പാനലാണ് വിവിഐപി യാത്രകള്‍ക്ക് സാരഥ്യം വഹിക്കുന്നത്. യാത്ര തീരുമാനമായാല്‍ ഫ്‌ളൈറ്റിലെ ബെഡ്‌റൂമുകളും കോണ്‍ഫറന്‍സ് റൂമുകളുമെല്ലാം തയ്യാറാക്കും. സാറ്റലൈറ്റ് ഫോണും ഫാക്‌സും ഇന്റര്‍നെറ്റ് സേവനവുമെല്ലാം പരിശോധിക്കപ്പെടും. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരിക്കും എയര്‍ക്രാഫ്റ്റും ജീവനക്കാരും.
ഇന്ധനവും ജലവുമെല്ലാം പരിശോധന നടത്തും. റഡാര്‍ വാണിങ്, മിസൈല്‍ വാണിങ്, വിമാനത്തിനു നേരെ വരുന്ന മിസൈലുകളെ വഴി തെറ്റിക്കുന്ന ഫ്‌ളെയര്‍ സുരക്ഷയും എയര്‍ ഇന്ത്യ വണ്ണിനുണ്ടാകും. നെറ്റ്വര്‍ക്കുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ഇന്‍ട്രൂഡര്‍ ഡിറ്റക്ഷന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹാക്കിങ് പോലെയുള്ള നീക്കങ്ങള്‍ തടയാന്‍ ഇത്തരം സംവിധാനങ്ങള്‍ സഹായിക്കും.
നിലവില്‍ ഒരു ബോയിംഗ് 747-400ല്‍ പ്രധാനമന്ത്രി യാത്ര തിരിച്ചാലും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി മറ്റൊരു ബോയിംഗ് വിമാനവും തയ്യാറാക്കിയിട്ടുണ്ടാവും. രാജ്ദൂത്, രാജ്ഹംസ്, രാജ്കമല്‍ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. വിഐപി വണ്‍ രാഷ്ട്രപതിയുടേതാണ്. വിഐപി 2 ഉപരാഷ്ട്രപതിയും വിഐപി 3 പ്രധാനമന്ത്രിയുമാണ് ഉപയോഗിക്കുന്നത്. ഇവര്‍ക്കായി പ്രത്യേകം വിശ്രമമുറികളും വിമാനത്തിലുണ്ട്. 3 ബോയിംഗ് വിമാനങ്ങളാണ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമൊക്കെ ഉപയോഗിക്കാറുള്ളത്.
Post Your Comments