ന്യൂഡല്‍ഹി: പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴിലാക്കണമെന്ന ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു.പാർട്ടി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ എർതിർപ്പുകളെ അവഗണിച്ചാണ് രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള യോഗം പുതിയ നിലപാട് സ്വീകരിച്ചത്.
പെട്രോളിയം ഉൽപന്നങ്ങളുടെ വരുമാനം ഉപേക്ഷിച്ചാൽ സംസ്ഥാനങ്ങൾക്ക് നഷ്ട മുണ്ടാകുമെന്ന് പഞ്ചാബ് കർണാടക ധനമന്ത്രിമാർ അറിയിച്ചു.എന്നാൽ നഷ്ടം പരിഹരിക്കുക കേന്ദ്രത്തിന്റെ ചുമതലയാണെന്നും ജങ്ങൾക്കൊപ്പം നിൽക്കാനാണ് താല്പര്യമെന്നും പാർട്ടി അറിയിച്ചു.
യോഗത്തിൽ പങ്കെടുക്കാനെത്തിയ മുൻ ധനമന്ത്രി പി.ചിദംബരം സാമ്പത്തിക വിദഗ്ധൻ ജയ്‌റാം രമേശ് എന്നിവർ ജിഎസ്ടി നിർവഹണത്തിലെ അപാകതകൾ വിശദീകരിക്കുകയും ചെയ്തു.
Post Your Comments