സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ച പതിനേഴുകാരിയെ ദുബായ് പോലീസ് രക്ഷപെടുത്തി . രണ്ട് ദിവസമായി മാതാപിതാക്കൾ വീടിനുള്ളിൽ പൂട്ടിയിട്ട പെൺകുട്ടിയെയാണ് ദുബായ് പോലീസ് രക്ഷപെടുത്തിയത്. വിവരം ലഭിച്ചയുടൻ തന്നെ പെൺകുട്ടിയെ പൂട്ടിയിട്ടിരിക്കുന്ന വീട് കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചതായും ഏറെ വൈകാതെ തന്നെ പെൺകുട്ടിയെ കണ്ടെത്തിയെന്നും അധികൃതർ വ്യക്തമാക്കുന്നു.
മാതാപിതാക്കളെ അറിയിക്കാതെ സുഹൃത്തുക്കളോടൊപ്പം ആഹാരം കഴിക്കാൻ പുറത്ത് പോയതാണ് തന്നെ പൂട്ടിയിടാനുള്ള കാരണമെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയെ മര്യാദ പഠിപ്പിക്കാനാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെന്ന് മാതാപിതാക്കൾ പോലീസിനോട് വ്യക്തമാക്കി. അതേസമയം തന്റെ ചേച്ചിയെ പോലെ മാതാപിതാക്കളുടെ കൂടെ താമസിക്കാൻ തനിക്ക് താത്പര്യമില്ലെന്നും ബന്ധത്തിലുള്ള മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കാൻ തന്നെ അനുവദിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെടുകയുണ്ടായി. എന്നാൽ മകളെ ഒരു തരത്തിലും ഉപദ്രവിക്കില്ലെന്ന മാതാപിതാക്കളുടെ ഉറപ്പിന്മേൽ പെൺകുട്ടിയോട് ഇവരോടൊപ്പം തന്നെ നിർത്താൻ അധികൃതർ നിർദേശിച്ചു.
Post Your Comments