Latest NewsNewsIndia

ജെറ്റ് എയർവേയ്സ് ‘ഹൈജാക്കിങ്ങി’നു പിന്നിൽ പ്രണയം

അഹമ്മദാബാദ്: മുംബൈ – ഡൽഹി ജെറ്റ് എയർവേയ്സ് വിമാനത്തിനു ഭീകരാക്രമണ ഭീഷണി ഉയർത്തിയ യാത്രക്കാരനെ കണ്ടെത്തി. വിമാനത്തിലെ ശുചിമുറിക്കുള്ളിൽ ഭീഷണിക്കത്ത് വച്ചത് ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്ന സല്ലാ ബിർജു (38) ആണ്. ഇയാൾ ഇക്കാര്യം സമ്മതിച്ചു. ഇയാൾ ജെറ്റ് എയർവേയ്സിലെ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ എന്തിനാണ് ഭീഷണിക്കത്ത് എഴുതിവച്ചതെന്ന് വ്യക്തമല്ല. ഇയാൾ ജൂലൈയിൽ ഭക്ഷണത്തിൽനിന്ന് പാറ്റയെ കിട്ടിയെന്നു പറഞ്ഞും പ്രശ്നമുണ്ടാക്കിയിരുന്നു.

ഭീഷണിക്കത്ത് മുംബൈയിൽനിന്നു പുലർച്ചെ 2.55ന് പറന്നുയർന്ന വിമാനത്തിൽനിന്നാണ് ലഭിച്ചത്. കത്തിൽ വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലഗേജ് അറയിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചിരുന്നു.

പാക്ക് അധിനിവേശ കശ്മീരിലേക്ക് വിമാനം നേരെ അയയ്ക്കണം. വിമാനത്തിലുള്ളത് 12 ഹൈജാക്കർമാരാണ്. ലാൻഡ് ചെയ്യാൻ ശ്രമിച്ചാൽ യാത്രക്കാർ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങൾക്കു കേൾക്കാം. ഇതൊരു തമാശയായി എടുക്കരുത്. കാർഗോ ഏരിയയിൽ സ്ഫോടക വസ്തുക്കളുണ്ട്. നിങ്ങൾ ഡൽഹിയിൽ ഇറങ്ങിയാൽ വിമാനം പൊട്ടിത്തെറിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു. ഉർദു, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു കത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button