ചെന്നൈ: കോപ്പിയടിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പുറത്താക്കിയേക്കും. മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ ഷാബിര്‍ കരീമാണ് സിവിൽ സർവീസ് മെയിൻ പരീക്ഷക്ക് കോപ്പിയടിച്ചത്. ഇദ്ദേഹം നിലവിൽ തിരുനൽവേലി നാങ്കുനേരി എഎസ്പിയാണ്. ഷാബിര്‍ ഇപ്പോൾ പ്രൊബേഷന്‍ പീരിഡയിലാണ്. അതു കൊണ്ട് തന്നെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പുറത്താക്കിയേക്കും.
സിവിൽ സർവീസ് പരീക്ഷ എഴുതി ഐഎഎസ് നേടനായിരുന്നു ഷാബിര്‍ ശ്രമിച്ചത്. പക്ഷേ പരീക്ഷാ ഹാളിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ച് ഭാര്യയുമായി സംസാരിക്കുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായി. ഷാബിറും ഭാര്യയും പോലീസ് കസ്റ്റഡിയിലാണ്.
Post Your Comments