ദുബായ്•ഡിസംബര്‍ 15 ന് ദുബായ് ആസ്ഥാനനായ എമിറേറ്റ്സ് എയര്‍ലൈന്‍സ് തങ്ങളുടെ കൂറ്റന്‍ എയര്‍ബസ് എ-380 വിമാനങ്ങളില്‍ ഒന്ന് ഉപയോഗിച്ച് ബഹ്‌റൈനിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് സര്‍വീസ്.
ഡിസംബര്‍ 15 ന് EK835, EK 836 സര്‍വീസുകള്‍ ആകും എമിറേറ്റ്സ് എ-380 വിമാനം ഉപയോഗിച്ച് നടത്തുക. 00:55 ന് ദുബായില്‍ നിന്ന് പുറപ്പെടുന്ന EK 835 വിമാനം 01:10 ന് ബഹ്‌റൈനില്‍ എത്തും. ബഹ്‌റൈനില്‍ നിന്നും 03:50 ന് തിരികെ പറക്കുന്ന വിമാനം (EK 836) 06:05 ന് ദുബായില്‍ എത്തിച്ചേരും.
2000 മുതല്‍ എമിറേറ്റ്സ് ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുണ്ട്. തിരക്കേറിയതോടെ നിലവില്‍ പ്രതിദിനം നാല് സര്‍വീസുകളാണ് എമിറേറ്റ്സ് ബഹ്‌റൈനിലേക്ക് നടത്തുന്നത്. ബഹ്‌റൈനില്‍ നിന്നുള്ള യാത്രക്കാരെ യൂറോപ്പ്, യു.എസ് ഉള്‍പ്പടെ 150 ലേറെ നഗരങ്ങളുമായി എമിറേറ്റ്സ് ബന്ധിപ്പിക്കുന്നു.
രണ്ട് ക്ലാസ് സീറ്റ് ക്രമീകരണത്തിലുള്ള എയര്‍ബസ് 380 ആകും എമിറേറ്റ്സ് ബഹ്‌റൈനിലേക്ക് പറത്തുക. 58 ഫ്ലാറ്റ് ബെഡ് ബിസിനസ് ക്ലാസ് സീറ്റുകളും 120 ഇക്കോണമി സീറ്റുകളും മുകളിലത്തെ നിലയില്‍ ഉണ്ടാകും. താഴത്തെ ഡെക്കില്‍ 437 ഇക്കോണമി സീറ്റുകളുമാകും ഉണ്ടാകുക. പ്രീമിയം യാത്രകര്‍ക്ക് കംപ്ലിമെന്ററി ബിവറേജും മറ്റു വിഭവങ്ങളും അടങ്ങിയ എമിറേറ്റ്സിന്റെ ഓണ്‍ബോര്‍ഡ് ലോഞ്ച് ആസ്വദിക്കാം.
എല്ലാ ക്ലാസില്‍ ഉള്ളവര്‍ക്കും ഐസ് ഡിജിറ്റല്‍ വൈഡ് സ്ക്രീന്‍ വിനോദ സംവിധാനം ആസ്വദിക്കാം. 40 ഭാഷകളിലായി 2500 ഓളം ഓണ്‍-ഡിമാന്‍ഡ് വീഡിയോകള്‍ ഇതിലൂടെ ലഭ്യാകും. ടി.വി ഷോകള്‍, ലൈവ് ടി.വി, പുതിയ സിനിമള്‍, ഗെയിമുകള്‍, പോഡ്കാസറ്റുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ 98 എയര്‍ബസ് എ-380 വിമാനങ്ങളാണ് എമിറേറ്റ്സിന് സ്വന്തമായുള്ളത്. 44 എണ്ണം ഡെലിവറി ലഭിക്കാനുണ്ട്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ എ-380 വിമാനങ്ങലുള്ള കമ്പനിയാണ് എമിറേറ്റ്സ്. 2008 ല്‍ സര്‍വീസ് ആരംഭിച്ച എമിറേറ്റ്സ് എ-380 വിമാനങ്ങളില്‍ ഇതുവരെ 85 മില്യണ്‍ ആളുകള്‍ യാത്ര ചെയ്തുകഴിഞ്ഞു. സ്ഥിരം സര്‍വീസുകളും പ്രത്യേക സര്‍വീസുകളും ഉള്‍പ്പടെ 70 ലേറെ വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സ് എ-380 സര്‍വീസ് നടത്തിയിട്ടുണ്ട്. നിലവില്‍ 48 കേന്ദ്രങ്ങളിലേക്കാണ് എമിറേറ്റ്സ് എ-380 സര്‍വീസ് നടത്തുന്നത്.
ബഹ്‌റൈന്‍ പ്രത്യേക സര്‍വീസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ എമിറേറ്റ്സ് സെയ്ല്‍സ് ഓഫീസ് സന്ദര്‍ശിക്കുക.
Post Your Comments