UAELatest NewsNewsGulf

ആകാശത്ത് ഇലയില്‍ ഓണസദ്യ, വിഭവസമൃദ്ധമായ മെനുവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: ഓണക്കാലത്ത് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യു.എ.ഇയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ആകാശത്ത് വെച്ച് തന്നെ ഓണസദ്യ വിളമ്പുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ മാസം 20 മുതല്‍ 31 വരെ ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള യാത്രക്കാര്‍ക്ക് ഇലയില്‍ ഓണ സദ്യ  വിളമ്പുമെന്നാണ് പ്രഖ്യാപനം. പായസം കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയ്‌ക്കൊപ്പം നോണ്‍ വെജ് വിഭവങ്ങളും കമ്പനി ഒരുക്കുന്നുണ്ട്.

Read Also: നിങ്ങൾക്ക് പണ്ടുതൊട്ടേ എന്നെ താൽപര്യമില്ല, ഞാൻ അകലുന്നു: കാമുകനൊപ്പം പോകും മുൻപ് ദീപിക ഭർത്താവിനെ വിളിച്ച് പറഞ്ഞതിങ്ങനെ

എരിശ്ശേരി , പയര്‍ തോരന്‍, ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, കാളന്‍, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാര്‍, മട്ട അരിച്ചോറ്, സാലഡ്, കൊണ്ടാട്ടം മുളക് എന്നിങ്ങനെ നീളുന്നതാണ് സ്പെഷ്യല്‍ ഓണം മെനു. നോണ്‍ വെജ് പ്രിയര്‍ക്ക് ആലപ്പുഴ ചിക്കന്‍ കറിയും മട്ടന്‍ പെപ്പര്‍ ഫ്രൈയും അടക്കം വിളമ്പും. സദ്യ കഴിഞ്ഞ് മധുരത്തിന് പാലട പ്രഥമനും പരിപ്പു പായസവും കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button