ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഫുഡ് കോർട്ടിൽ 23 വയസുള്ള യുവതിയോട് മോശമായി പെരുമാറിയ യെമൻ സ്വദേശിയായ വിനോദ സഞ്ചാരിയ്ക്ക് മൂന്ന് മാസം തടവ്. ജൂലൈയിലായിരുന്നു സംഭവം. നേരത്തെ തന്ന ശിക്ഷ വിധിച്ച കോടതിയുടെ നടപടിക്കെതിരെ 33 കാരനായ പ്രതി നൽകിയ അപ്പീൽ കോടതി തള്ളുകയായിരുന്നു.
രാത്രി 10.30ന് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം വാങ്ങാനായി വരിയിൽ നിന്ന യുവതിയെ പുറകിൽ നിന്ന ഇയാൾ സ്പർശിക്കുകയായിരുന്നു. അബദ്ധത്തിൽ പറ്റിയതാകുമെന്നാണ് യുവതി കരുതിയത്. എന്നാൽ, ഇയാൾ വീണ്ടും പെൺകുട്ടിയുടെ ശരീരത്തിലേക്ക് ചേർന്നു നിൽക്കുകയും ശരീരത്തിൽ തൊടുകയും ചെയ്തു. ഇയാളിൽ നിന്നും അകലം പാലിച്ച ശേഷം നടപടിയെ ചോദ്യം ചെയ്തെങ്കിലും യാതൊരു കൂസലുമില്ലാതെ അയാൾ വരിയിൽ തന്നെ നിന്നു. വരിയിൽ നിന്നും പുറത്തു കടന്ന യുവതി സഹോദരനെ വിളിക്കുകയും പിന്നീട് പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. കേസിൽ പ്രതിയ്ക്ക് 20 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം.
Post Your Comments