
പുതുക്കാട്: കെഎസ്ആർടിസി ബസിൽ സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ആർ.ടി.ഒ. ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. വടമ സ്വദേശി ഐവീട്ടിൽ രാജീവിനെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ബസിൽ യാത്ര ചെയ്തിരുന്ന രാജീവ് സ്കൂൾ വിദ്യാർത്ഥിനിയെ പിറകിൽനിന്ന് ഉപദ്രവിച്ചു എന്നാണ് കേസ്.
കുട്ടിയുടെ വീട്ടുകാർ പുതുക്കാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. തൃശ്ശൂർ ആർ.ടി.ഒ. ഓഫീസ് ഡ്രൈവറാണ് രാജീവ്. ഒരാഴ്ച മുമ്പ് നന്തിക്കരയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം.
ഒളിവിലായിരുന്ന ഇയാൾ വയറുവേദനയെ തുടർന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നറിഞ്ഞ പോലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments