![](/wp-content/uploads/2017/10/sex-thalam.jpg.image_.784.410.jpg)
മദ്ദേവനപുര മഠത്തിലെ ഗുരു നഞ്ചേശ്വര ശിവാചാര്യയുടെ വിവാദ ലൈംഗിക വീഡിയോ കൃത്രിമമാണെന്ന ആരോപണവുമായി നടി. ദൃശ്യത്തിൽ ഉൾപ്പെട്ട നടിയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്വാമി ദയാനന്ദയുടെ ഒളിക്യാമറ ദൃശ്യം കഴിഞ്ഞ ദിവസമാണ് വാര്‍ത്താ ചാനലുകളില്‍ അടക്കം പ്രചരിച്ചത്.
എന്നാൽ ദൃശ്യത്തിൽ സ്വാമിക്കൊപ്പമുള്ള യുവതി താനല്ലെന്നും ഇതു മോർഫ് ചെയ്തതായിരിക്കാമെന്നും ആരോപണ വിധേയയായ നടി വ്യക്തമാക്കി. എന്നാല്‍ നടി സ്വാമിയോട് കുറച്ചു പണം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതു നൽകാതെ വന്നതോടെ വീഡിയോ പുറത്തുവിട്ടതാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം സ്വാമി ദയാനന്ദയെ മഠത്തിനു പുറത്താക്കണം എന്നാവശ്യപ്പെട്ട് വിശ്വാസികൾ വ്യാഴാഴ്ച രാത്രി തുടങ്ങിയ സമരം തുടരുകയാണ്.
Post Your Comments