കോട്ടയം: പടയൊരുക്കം സമരജാഥ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് താക്കീതാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നവംബര്‍ ഒന്നിന് കാസര്‍കോട്ടു നിന്നാരംഭിക്കുന്ന പടയൊരുക്കം സമരജാഥയോടനുബന്ധിച്ച് സിഗ്നേച്ചര്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളിയില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭരണപരാജയം നാടിനെ കാല്‍നൂറ്റാണ്ട് പിന്നോട്ടടിച്ചു. മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്പത്തികരംഗം തകര്‍ത്തു. രാജ്യത്തെ കാര്‍ഷിക, വ്യവസായ, തൊഴില്‍ മേഖലകളുള്‍പ്പെടെ മുഴുവന്‍ രംഗത്തും കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. ഒന്നരവര്‍ഷമായി പുതിയ പദ്ധതി പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ വികസന കുതിപ്പിനെ ബഹുദൂരം പിന്നോട്ടടിച്ചുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
Post Your Comments