ഏവരും കാത്തിരുന്ന ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്ത്. അബദ്ധത്തിൽ അയച്ച മെസേജ് തിരിച്ചെടുക്കാൻ സാധിക്കുന്ന ഡിലീറ്റ് ഫോര്‍ എവ്രി വണ്‍’ എന്നൊരു പുതിയ ഫീച്ചറുമായാണ് വാട്സ് ആപ്പ് രംഗത്ത് എത്തുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഫീച്ചർ ഉപയോഗിച്ച് രു കോണ്വര്സേഷനിലുള്ള എല്ലാവര്ക്കും അയച്ച മെസേജ് തിരിച്ച് എടുക്കാനാകും.പരമാവധി ഏഴ് മിനിറ്റ് വരെയാണ് അയച്ച ഒരു മെസേജ് തിരിച്ചെടുക്കാനുള്ള സമയം. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അയച്ച മെസേജുകള്‍ ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്.
നിലവിൽ മെസേജ് ഡിലീറ്റ് ചെയ്യാമെങ്കിലും ഇത് അയച്ചയാളുടെ ആപ്ലിക്കേഷനില്‍ നിന്ന് മാത്രമേ ഡിലീറ്റ് ആകുകയുള്ളൂ.ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമുള്ള ഈ സൗകര്യം പുതിയ അപ്ഡേറ്റിലൂടെ ഏവർക്കും ലഭ്യമാകും.
Post Your Comments