Latest NewsKeralaNewsUncategorized

അഡ്വക്കേറ്റ് ജനറലിനെതിരെ വീണ്ടും പരാമര്‍ശവുമായി കാനം

കോട്ടയം: അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദിനെതിരെ വീണ്ടും പരാമര്‍ശവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ ജിയുടെ അധികാരം എന്താണെന്ന് ഭരണഘടന വായിച്ചാല്‍ മനസിലാക്കാനാകുമെന്ന് കാനം വ്യക്തമാക്കി. മന്ത്രി തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരും എ ജിയും തമ്മില്‍ കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ 165(1), (2), (3) വകുപ്പുകള്‍ ആണ് എ ജിയുടെ അധികാരങ്ങളെ കുറിച്ച്‌ പറയുന്നത്. എ ജിയുടെ ഓഫീസ് ഭരണഘടന സ്ഥാപനമാണ്. ഭരണഘടനയ്ക്ക് പുറത്ത് ആരെന്ത് പറഞ്ഞാലും അംഗീകരിച്ച്‌ കൊടുക്കില്ലെന്നും കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button