
ദുബായ്: നിരപരാധിയായ പ്രവാസിയെയും സുഹൃത്തിനെയും പിടികൂടി പഴ്‌സും ബാങ്ക് കാർഡും പിടിച്ചുവാങ്ങിയ പോലീസുകാരന് ഒരു വർഷം തടവും നാട് കടത്താനും കോടതി വിധി. ചൈനീസ് സ്വദേശിയായ മാനേജരുടെ പഴ്‌സും ബാങ്ക് കാർഡും മോഷ്ടിച്ചെന്നാരോപിച്ചാണ് യുവാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്‌തത്. 27000 ദിർഹം നൽകിയില്ലെങ്കിൽ മൂന്ന് മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. നാടകീയ രംഗങ്ങൾക്കൊടുവിൽ യുവാവ് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
നൈറ്റ് ക്ലബിൽ പരിചയപ്പെട്ട ഒരാൾക്ക് താൻ ലിഫ്റ്റ് കൊടുത്തുവെന്നും ഷെയ്ഖ് സയീദ് റോഡിൽ പോലീസുകാർ വാഹനത്തിന് കൈ കാണിച്ചതായും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് തന്റെ പഴ്‌സും മറ്റും വാങ്ങുകയും തന്റെ കൈയിലുള്ള 3000 ദിർഹം ഉദ്യോഗസ്ഥർക്ക് നൽകിയതായും യുവാവ് വ്യക്തമാക്കുന്നു.
Post Your Comments