Latest NewsIndiaNews

ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല : അവസാനശ്രമമെന്ന നിലയില്‍ ഡി.എന്‍.എ പരിശോധന

 

ന്യൂഡല്‍ഹി: ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ കുറിച്ച് വിവരമില്ല. 2014-ലിലാണ് ഇറാഖില്‍ നിന്നും ഐ.എസ് ഭീകരര്‍ 39 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. കാണാതായ 39 പേരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പറഞ്ഞു.

മൊസൂളിലും ബാദുഷിലും കാണാതായവരെക്കുറിച്ച് അനുകൂല വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷന്‍ ഹണ്ട് അവസാനിച്ചു. ഡിഎന്‍എ പരിശോധനകള്‍ മാത്രമാണ് ഇവരെ കണ്ടെത്താന്‍ ഇനിയുള്ള മാര്‍ഗമെന്നും വി.കെ.സിങ് പറഞ്ഞു.

ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള എല്ലാ മാര്‍ഗങ്ങളും തിരച്ചില്‍ സംഘങ്ങള്‍ ഉപയോഗിച്ചു. എന്നാല്‍ ഒരു വിവരവും കിട്ടിയില്ല. ഇറാഖിലെ ഇന്ത്യന്‍ എംബസി ഇവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ ഇനിയും തുടരും. ഇറാഖിലെയും റെഡ്‌ക്രോസിലെയും തലവന്മാര്‍ക്ക് കാണാതായ ഇന്ത്യക്കാരുടെ ഡിഎന്‍എ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. അവരുടെ കൈവശമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവ പരിശോധിക്കും.

മാനസികനില തെറ്റിയ ചിലര്‍ ഇറാഖ് ജയിലില്‍ കഴിയുന്നുണ്ട്. സ്വയം തിരിച്ചറിയാന്‍ കഴിയാത്ത ഇവരെ കണ്ടെത്താനും ഡിഎന്‍എ പരിശോധന മാത്രമാണ് ബാക്കിയുള്ളത്. പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

2014 ലാണ് 39 ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഐഎസ് പിടിയില്‍നിന്ന് രക്ഷപെട്ട ഹര്‍ജിത് മാസിയ മറ്റുള്ളവരെ ഭീകരര്‍ കൊലപ്പെടുത്തിയതായി പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button