ഇസ്ലാമാബാദ് ; ഇന്ത്യ-യുഎസ് പ്രതിരോധ കരാർ എതിർപ്പുമായി പാകിസ്ഥാൻ. യുഎസ് ഇന്ത്യക്ക് ഡ്രോൺ മിസൈൽ സിസ്റ്റം നൽകുന്നത് മേഖലയുടെ ശക്തി സന്തുലനത്തെ ബാധിക്കുമെന്ന് പാകിസ്ഥാൻ വിദേശ കാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കറിയ ആരോപിക്കുന്നു.അന്താരാഷ്ട്ര ശക്തികൾ ഇത്തരം കരാറുകൾ ഒപ്പ് വെക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ പാകിസ്ഥാനും യുഎസിനും ആഗ്രഹമുണ്ട്. പരസ്പരം കൂടുതൽ മനസിലാക്കി കൊണ്ടാവും അത് സാധ്യമാവുക എന്നും പാകിസ്ഥാൻ സന്ദർശന വേളയിൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്തതായും നഫീസ് സക്കറിയ പറഞ്ഞു.
Post Your Comments