Latest NewsIndia

മാര്‍ച്ചിനു നേരെ വെടിവെയ്‌പ് ; ഒരാള്‍ കൊല്ലപ്പെട്ടു

അഹമ്മദാബാദ്: മാര്‍ച്ചിനു നേരെ വെടിവെയ്‌പ് ഒരാള്‍ കൊല്ലപ്പെട്ടു. ധഹോദ് ജെസവാഡയില്‍ അഞ്ഞൂറോളം വരുന്ന ആദിവാസികൾ നടത്തിയ മാർച്ചിന് നേരെയുണ്ടായ വെടിവെപ്പിൽ ജെസവാഡ സ്വദേശിയായ കര്‍ഷകന്‍ രമാസുവാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കണ്ണീര്‍ വാതകം പ്രയോഗിച്ചിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ വെടിവെയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ധഹോദ് ജെസവാഡയില്‍ കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് കനേശ് ഗമാര എന്നയാൾ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് നടന്നത്. പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച ഗമാര വീട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button