Latest NewsIndiaNews

പ്രമുഖ ബാങ്ക് എടിഎമ്മുകള്‍ പൂട്ടുന്നു

ന്യൂഡല്‍ഹി : രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐ എടിഎമ്മുകള്‍ പൂട്ടുന്നു. നാലുവര്‍ഷംമുമ്പുവരെ എടിഎമ്മുകളുടെ എണ്ണം പ്രതിവര്‍ഷം 16.4ശതമാനംവീതം കൂടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇങ്ങനെ ഒരു തീരുമാനം. ഈവര്‍ഷം ഓഗസ്റ്റില്‍ എടിഎമ്മുകളുടെ എണ്ണം 59,291ല്‍നിന്ന് 59,200ആയി കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എടിഎം പരിപാലന ചെലവ് കൂടിയതാണ് ബാങ്കുകളെ മറിച്ച്‌ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നോട്ട് നിരോധനത്തിനുശേഷം ജനങ്ങളുടെ എടിഎം ഉപയോഗത്തില്‍ കുറവുണ്ടായതും ഇതിന്റെ മറ്റൊരുകാരണമാണ്.

കഴിഞ്ഞ ജൂണിനും ഓഗസ്റ്റിനും ഇടയിലായി പൂട്ടിയത് 358 എടിഎമ്മുകള്‍. പഞ്ചാബ് നാഷണല്‍ ബാങ്കാകട്ടെ 10,502ല്‍നിന്ന് 10,083ആയും എച്ച്‌ഡിഎഫ്സി ബാങ്ക് 12,230ല്‍നിന്ന് 12,225 ആയും എടിഎമ്മുകളുടെ എണ്ണംകുറച്ചു. മുംബൈ പോലുള്ള പ്രമുഖ നഗരങ്ങളില്‍ 35 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുറിക്ക് 40,000 രൂപവരെയാണ് പ്രതിമാസം വാടകയിനത്തില്‍മാത്രം ചെലവുവരുന്നത്. ചെന്നൈ, ബെംഗളുരു എന്നിവിടങ്ങളില്‍ ഇത് 8000 രൂപമുതല്‍ 15,000 രൂപവരെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button