ന്യൂഡൽഹി: ഹാദിയയെ വിവാഹം കഴിച്ച കൊല്ലം സ്വദേശി ഷെഫിന് ജഹാനും പോപ്പുലര്‍ ഫ്രണ്ടിനും എതിരേ കൂടുതല്‍ ആരോപണങ്ങളുമായി ഹാദിയയുടെ പിതാവ് അശോകന് സുപ്രിംകോടതിയിൽ. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തീവ്രവാദ ബന്ധം ചുമത്തിയ മന്‍സി ബുറാക്കുമായി ഷെഫിന് ജഹാന് അടുത്ത ബന്ധമുണ്ടെന്ന് കോടതിയിൽ ആരോപിച്ച അശോകൻ ഇരുവരും സാമൂഹ്യമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും ഹാജരാക്കി.
ഹാദിയ കേസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതായും അശോകന് വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് ഇതിനായി എണ്‍പത് ലക്ഷം രൂപ പിരിച്ചെടുത്തതിന്റെ വിശദാംശങ്ങളും അശോകന് നൽകിയിട്ടുണ്ട്. ഹാദിയ കേസ് തിങ്കളാഴ്ച സുപ്രിംകോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് അശോകന് കോടതിയിലെത്തിയിരിക്കുന്നത്.
Post Your Comments