ന്യൂഡല്‍ഹി: ഡിവൈഎസ്പി എം.കെ. ഗണപതിയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജിനെതിരേ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ ഐ.ജി പി പ്രണവ് മൊഹന്തി, മുന്‍ എഡിജിപി എ.എം. പ്രസാദ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കെ ജെ ജോർജ് മലയാളിയാണ്.2016 ജൂലൈ 16നാണു കര്‍ണാടകയിലെ മടിക്കേരിയില്‍ ഗണപതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കേസ് സിബിഐക്കു വിട്ടുകൊണ്ട് സെപ്റ്റംബറിലാണു സുപ്രീംകോടതി ഉത്തരവ് വന്നത്. മന്ത്രി ജോർജ് ഡി.വൈ.എസ്.പി എം.കെ ഗണപതിയെ ഭീഷണിപ്പെടുത്തുകയും സ്ഥലം മാറ്റുകയും ചെയ്തതായും. സമ്മര്‍ദം സഹിക്കാതെ അന്‍പത്തൊന്നുകാരനായ ഗണപതി ജൂലൈ ഏഴിന് ആത്മഹത്യ ചെയ്യുകയും ചെയ്തു എന്നാണ് കേസ്.
മരിക്കുന്നതിനുമുന്‍പ് ഗണപതി നടത്തിയ പത്രസമ്മേളനവും, ആത്മഹത്യാക്കുറിപ്പും ജോര്‍ജിന്റെ ക്രൂരമുഖം തുറന്നുകാട്ടി. എന്നാല്‍ ആരോപണവിധേയനായ മന്ത്രിയെ സംരക്ഷിക്കുന്ന നയം കോണ്‍ഗ്രസ് തുടര്‍ന്നു. ഇത് വിനയാകുകയും . കോടതി ജോര്‍ജിനെതിരേ കേസെടുക്കുകയും ചെയ്തു. ഇതോടെ ജോര്‍ജ് രാജിവച്ചൊഴിഞ്ഞു. പാര്‍ട്ടിക്ക് കനത്ത ആഘാതമാണ് ജോര്‍ജ് ഏല്‍പിച്ചത്.
Post Your Comments