ബംഗളൂരു : ജനങ്ങള്‍ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശീലിയ്ക്കണമെന്ന് കര്‍ണാടക മന്ത്രി പ്രഭു ചൗഹാന്‍. സംസ്ഥാനത്ത് ഗോവധ നിരോധന കന്നുകാലി സംരക്ഷണ നിയമം ഓര്‍ഡിനന്‍സിലൂടെ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് മന്ത്രി ജനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
പശുവില്‍ നിന്നും പാല്, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവ മാത്രമല്ല, ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും സോപ്പ്, പഞ്ചഗവ്യ മരുന്നുകള്‍, കീടനാശിനികള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ നിര്‍മ്മിച്ച് ഉപയോഗിക്കാവുന്നതാണെന്നും ഇത് ഗോപരിപാലനത്തിനു സഹായകമാകുമെന്നും മന്ത്രി പറയുന്നു. ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവ ചേര്‍ത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിയ്ക്കുന്നത് ശരീരത്തിലെ വിഷാംശം കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പശു സംരക്ഷണത്തിന്റെ ഭാഗമായി ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ ഉപയോഗിയ്ക്കാന്‍ ജനങ്ങള്‍ ശീലിയ്ക്കണം. ഗോമൂത്രം, ചാണകത്തിരികള്‍, നെയ്യ്, പഞ്ചഗവ്യ മരുന്നുകള്‍, ചാണകസോപ്പ്, ഷാംപൂ എന്നിവ വിപണിയില്‍ ലഭ്യമാണെന്നും ഇവ ജനങ്ങള്‍ ഉപയോഗിയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments