ന്യൂഡല്‍ഹി: ഇന്ത്യ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ രാജ്യമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള ദമ്പതികള്‍ ആഗ്രയ്ക്കടുത്ത് ഫത്തേപ്പുര്‍സിക്രിയില്‍ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ വെടിവെപ്പുകള്‍ ഉണ്ടാകുന്നത് പതിവാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങളും പതിവായി നടക്കാറുണ്ട്. എന്നാല്‍ ആ രാജ്യങ്ങള്‍ സുരക്ഷിതമല്ലെന്ന് പറയാറുണ്ടോ. വിനോദ സഞ്ചാരികള്‍ ആക്രമിക്കപ്പെടുന്ന തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് നമ്മുടെ രാജ്യത്ത് ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള യുവ ദമ്പതികള്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു.സ്വിസ് സ്ഥാനപതികാര്യാലയം സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു.
Post Your Comments