Latest NewsNewsInternational

വിദേശത്തേയ്ക്ക് പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍: തൃപ്തികരമായ ഉത്തരം ലഭിച്ചാല്‍ മാത്രം വിമാനത്തില്‍ പ്രവേശനം

 

മുംബൈ : വിദേശത്തേയ്ക്ക് പോകുന്നവര്‍ക്ക് ഇനിമുതല്‍ വിസയും പാസ്‌പോര്‍ട്ടും ശരിയായാല്‍ മാത്രം പോര. സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുകയും വേണം. ചോദ്യം ചെയ്യലില്‍ യാത്രക്കാരില്‍ നിന്ന് പൊലീസിന് തൃപ്തികരമായ മറുപടി ലഭിച്ചാല്‍ മാത്രമാണ് വിമാനത്തില്‍  കയറാനാകുക. അമേരിക്കയിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് പൊലീസിന്റെ ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരിക. ഇന്നുമുതല്‍ നിലവില്‍ വരുന്ന പദ്ധതിയില്‍ തുടക്കത്തില്‍ അഞ്ച് വിമാനക്കമ്പനികളാണ് ചോദ്യം ചെയ്യല്‍ ഒരുക്കുന്നത്.

എയര്‍ഫ്രാന്‍സ്, കാത്തി പസഫിക്, ഈജിപ്ത്എയര്‍, എമിറേറ്റ്്‌സ്, ലുഫ്താന്‍സ എന്നീ അഞ്ച് വിമാനക്കമ്പനികളാണ് അമേരിക്കന്‍ അധികൃതരുടെ അഭ്യര്‍ത്ഥനയനുസരിച്ച് യാത്രക്കാരെ സുരക്ഷാപരിശോധനയുടെ ഭാഗമായി പുതിയ രീതിയില്‍ ചോദ്യം ചെയ്യാന്‍ പോകുന്നത്. ജനുവരി മധ്യത്തോടെ റോയല്‍ ജോര്‍ദാനിയന്‍ വിമാനങ്ങളിലും സമാനമായ പദ്ധതിക്ക് തുടക്കമിടും. ജോര്‍ദാന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് കുറച്ച് സാവകാശം അവര്‍ക്ക് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചത്.

പലതരത്തിലാണ് യാത്രക്കാര്‍ക്കുള്ള മുഖാമുഖം വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചിലതില്‍ ഉത്തരങ്ങള്‍ എഴുതി നല്‍കിയാല്‍ മതിയെങ്കില്‍ മറ്റു ചിലതില്‍ യാത്രക്കാരന്‍ വിമാനജീവനക്കാരനുമുന്നില്‍ നേരിട്ട് ഹാജരാകണം. ഇത്തരം ചോദ്യം ചെയ്യലുകള്‍ ഈ വിമാനക്കമ്പനികളെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. നേരത്തേ, ലാപ്‌ടോപ് കൊണ്ടുപോകുന്നത് വിലക്കിയതും ചില രാജ്യങ്ങളില്‍നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നത് വിലക്കിയതും ആഗോളതലത്തില്‍ വിമാനക്കമ്പനികള്‍ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.

ചോദ്യം ചെയ്യല്‍ പരിപാടിയെക്കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍, ലാപ്‌ടോപ് വിലക്കും യാത്രാവിലക്കും നീക്കിയശേഷം അമേരിക്ക കൊണ്ടുവന്ന പുതിയ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് വിമാനകമ്പനികള്‍ക്ക് 120 ദിവസത്തെ സാവകാശം അമേരിക്ക നല്‍കിയിരുന്നു. അതവസാനിക്കുന്നതിന്റെ ഭാഗമായാണ് ഈ അഞ്ച് വിമാനക്കമ്പനികള്‍ ചോദ്യം ചെയ്യല്‍ പരിപാടി തുടങ്ങാന്‍ തീരുമാനിച്ചത്.

 

വ്യാഴാഴ്ച പാരീസ് വിമാനത്താവളത്തില്‍ മാത്രമാകും പരിപാടിക്ക് തുടക്കമിടുകയെന്ന് എയര്‍ ഫ്രാന്‍സ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കുശേഷം ചാള്‍സ് ഡി ഗൗള്‍ വിമാനത്താവളത്തിലും തുടക്കമിടും. ഒരു ചോദ്യാവലിയുടെ രൂപത്തിലാകും അഭിമുഖമെന്നും അത് യാത്രക്കാര്‍ക്ക് വിതരണം ചെയ്യുകയാവും ചെയ്യുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായ് വിമാനത്താവളത്തില്‍നിന്ന് അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എമിറേറ്റ്‌സ്് വ്യക്തമാക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി പറക്കുന്നവരോട് ഈ പരിപാടികൂടി മനസ്സില്‍ക്കണ്ട് വിമാനത്താവളത്തില്‍ ചെക്കിന്‍ ചെയ്യാനെത്തണമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button