Latest NewsKeralaNews

അഞ്ചല്‍ ശബരിഗിരി സ്കൂളിലെ പീഡന ആരോപണം: പ്രതികരണവുമായി മാനേജ്മെന്റ്

അഞ്ചല്‍•കൊല്ലം അഞ്ചലിലെ ശബരിഗിരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എഴാം ക്ലാസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി സ്കൂള്‍ മാനേജ്മെന്റ്. അഞ്ചല്‍ ശബരിഗിരി സ്കൂളില്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ മറ്റുകുട്ടികള്‍ ഉപദ്രവിച്ചുവെന്ന വാര്‍ത്തയെ കുറിച്ച് അന്വേഷിക്കുകയുണ്ടായി. ഉപദ്രവിക്കപ്പെട്ടുവെന്ന് പറയുന്ന കുട്ടി കഴിഞ്ഞ ജൂലൈ മാസം തന്നെ സ്കൂളില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം പോയി. രക്ഷിതാവ് ടി.സിയ്ക്ക് അപേക്ഷിച്ചാണ് കൊണ്ടുപോയതെന്നും സ്കൂള്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മൂന്ന് മാസമായി സ്കൂളില്‍ ഇല്ലാത്ത കുട്ടിയെ കുറിച്ച് ഇത്തരം വാര്‍ത്ത‍ വന്നത് അത്യന്തം ഖേദകരമാണ്. ഇത്തരത്തില്‍ പരാതിയുടെ ഏതെങ്കിലും സൂചനകളോ പരാതിയോ സ്കൂള്‍ മാനേജ്മെന്റിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ 40 വര്‍ഷത്തെ സല്‍പ്പേരുള്ള സ്കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാനാകൂവെന്നും മാനേജ്മെന്റ് പറഞ്ഞു.

എഴാം ക്ലാസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ സ്കൂളിന്റെ ഭാഗമായ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നായിരുന്നു പരാതി. രക്ഷിതാവിന്റെ പരാതിയില്‍ പോലീസ് അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button