അഞ്ചല്‍ • കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവാവിന്റെ കുത്തേറ്റ് ഭാര്യാ പിതാവിന് ദാരുണാന്ത്യം. അഞ്ചല്‍ ഇടമുളയ്ക്കല്‍ നെടുങ്ങോട്ടുകോണത്ത് വേട്ടാംപള്ളിൽ മേലതിൽ വീട്ടിൽ സാംസണ്‍ (58) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മരുമകന്‍ സജീറിനെ പൊലീസ് അറസ്റ്റുചെയ്തു.
സജീറും സാംസന്റെ മകളും അടുത്തിടെയാണ് പ്രണയിച്ച് വിവാഹിതരായത്. ഇരുവരും വ്യത്യസ്ത മത വിഭാഗത്തിൽ പെട്ടവരാണ്. അതുകൊണ്ടുതന്നെ സാംസണും സജീറും അത്ര രസത്തില്‍ ആയിരുന്നില്ല. ഇരുവരും തമ്മില്‍ വഴക്കും കയ്യാങ്കളിയും പതിവായിരുന്നു. നിരന്തരം വഴക്കായതിനാല്‍ നാട്ടുകാര്‍ ആരും പ്രശ്നത്തില്‍ ഇടപെട്ടിരുന്നില്ല. കഴിഞ്ഞ ദിവസവും രാത്രി ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇതിനിടെ സജീര്‍ ഭാര്യാ പിതാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മാരകമായി കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന സാംസനെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ :സുനി ,മകൻ: സഞ്ജു.
Post Your Comments