അഞ്ചൽ: തിരിച്ചുവരവിൻ്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചു കൊണ്ട് അഞ്ചലിൽ പ്രദർശന വിപണന വ്യാപാര മേള ആരംഭിച്ചു. അഞ്ചൽ ചന്തമുക്ക് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ ‘അഞ്ചൽ ഷോപ്പിംഗ് ഫെസ്റ്റ് ‘ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രദർശന വിപണന വ്യാപാര മേളയുടെ ഉദ്ഘാടനം അഞ്ചൽ പഞ്ചായത്ത് പ്രസിഡൻ്റ് എസ് ബൈജു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സക്കീർ ഹുസൈൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ തോയിത്തല മോഹനൻ, വാർഡംഗം നൗഷാദ് റുക്കിയ ,ജനപ്രതിനിധികൾ ,സാംസ്കാരിക നായകർ തുടങ്ങിവർ പങ്കെടുത്തു.
വ്യത്യസ്തയിനം ഉല്പന്നങ്ങളും ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും സേവനങ്ങളുമായി ഒട്ടേറെ സംരംഭകരും പ്രദർശകരും മേളയിലുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് സംരംഭകരിൽ നിന്ന് ഉല്പന്നങ്ങൾ വാങ്ങുവാൻ അവസരമൊരുങ്ങുന്ന വേദിയാണിത്. ഒരു കുടുംബത്തിനാവശ്യമായതെല്ലാം ഒരു കുടക്കീഴിൽ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാൻ ഈ മേളയിലൂടെ സാധിക്കും.
വിവിധയിനം ഫർണിച്ചർ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ആരോഗ്യ സൗന്ദര്യ വർദ്ധക ഉല്പന്നങ്ങൾ, അടുക്കളയിലേക്കാവശ്യമായ വ്യത്യസ്ത കിച്ചൺ ഐറ്റംസ്, വിവിധയിനം കാർഷിക വിത്തുകൾ, സസ്യ-ഫല വൃക്ഷത്തൈകൾ, വ്യത്യസ്ത രുചിക്കൂട്ടുമായി ഫുഡ് സ്റ്റാളുകൾ എന്നിവ മേളയിലുണ്ട്.
Read Also:- ചർമത്തിൽ ഈ മാറ്റങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കുക!
ഫർണിച്ചറുകൾക്കും ഗൃഹോപകരണങ്ങൾക്കും 40% മുതൽ 60% വരെ വിലക്കുറവുണ്ട്. ഒരു വീട്ടിലേക്കാവശ്യമായ എല്ലാം വമ്പിച്ച വിലക്കിഴിവിൽ മേളയിൽ നിന്നു സ്വന്തമാക്കാം. ഇവിടെ നിന്നും ബുക്ക് ചെയ്യുന്ന ബുക്കിംഗ് ഐറ്റങ്ങൾക്കും മറ്റെങ്ങുമില്ലാത്ത വിലക്കിഴിവും ഫ്രീ ഹോം ഡെലിവറിയുമുണ്ട്. ജൂലായ് 1 മുതൽ 10 വരെയാണ് മേള. ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്.
Post Your Comments