CricketLatest NewsNewsSports

ക്രിസ് ഗെയിലിനു എതിരെ ഗുരുതര ആരോപണവുമായി വനിതാ മസാജര്‍

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനു എതിരെ ഗുരുതര ആരോപണവുമായി വനിതാ മസാജര്‍. തന്നെ ക്രിസ് ഗെയില്‍ നഗ്‌നത കാട്ടിയെന്നാണ് മസാജറുടെ പരാതി. 2015ലെ ഏകദിന ലോകകപ്പിനിടെയാണ് സംഭവം നടന്നത്. അന്നു ഡ്രസ്സിംഗ് റൂമിലെത്തിയ വനിതാ മസാജര്‍ക്കു മുമ്പിലാണ് താരം നഗ്നതാ പ്രദര്‍ശനം നടത്തിയത്.

ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയ ദേശീയ മാധ്യമത്തിനു എതിരെ ഗെയ്ല്‍ മാനനഷ്ടക്കേസ് സിഡ്‌നി കോടതിയില്‍ നല്‍കിയിരുന്നു. ഇതിന്റെ വിചാരണ പുരോഗമിക്കുന്ന വേളയിലാണ് മസാജര്‍ ഇതു സത്യമാണെന്നു തുറന്നു പറഞ്ഞ് വീണ്ടും രംഗത്തു വന്നത്. ലെന്നി റസലാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. 2015ലെ ഏകദിന ലോകകപ്പ് നടക്കുന്ന സമയത്ത് ലെന്നിയായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ മസാജര്‍.

ലെന്നി ടവല്‍ എടുക്കാന്‍ വേണ്ടിയാണ് ഡ്രസ്സിംഗ് റൂമിലെത്തിയത്. ഇതു കണ്ട ക്രിസ് ഗെയ്ല്‍ എന്താണ് നോക്കുന്നത് എന്നു ചോദിച്ചു. ടവല്‍ നോക്കുകയാണ് എന്നു പറഞ്ഞപ്പോള്‍ ഗെയ്ല്‍ ഉടുത്തിരുന്ന ടവല്‍ അഴിച്ചുമാറ്റി നഗ്‌നതാ പ്രദര്‍ശനം നടത്തി എന്നാണ് പരാതി. ഗെയ്‌ലിന്റെ പ്രവൃത്തിയില്‍ മനംനൊന്ത മസാജര്‍ ഉറക്കെ കരഞ്ഞുവെന്നും അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button