ദോഹ: ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിന് 2023 ഫെബ്രുവരി 20ന് ആരംഭിക്കും. ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ഖത്തർ ടൂറിസവും ഖത്തർ ബിസിനസ് ഇവന്റ്സ് കോർപറേഷനും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ രക്ഷാകർതൃത്തിലാണ് പ്രദർശനം നടക്കുന്നത്.
ഫെബ്രുവരി 20 മുതൽ 25 വരെയാണ് പ്രദർശനം നടക്കുന്നത്. അഞ്ഞൂറിലധികം ആഭരണങ്ങളുടെയും വാച്ചുകളുടെയും രാജ്യാന്തര ബ്രാൻഡുകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
Post Your Comments