ഇന്ത്യാ വുഡ് എക്സിബിഷൻ ജൂൺ രണ്ടു മുതൽ ബംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഇന്ത്യാ വുഡ് പന്ത്രണ്ടാമത് എഡിഷനാണ് ജൂൺ 2 മുതൽ ആരംഭിക്കുന്നത്. വുഡ് വർക്കിംഗ്, ഫർണിച്ചർ നിർമ്മാണ വ്യവസായരംഗത്തെ ശ്രദ്ധേയമായ കമ്പനിയാണ് ഇന്ത്യാ വുഡ്. ജൂൺ ആറിന് എക്സിബിഷൻ സമാപിക്കും.
ഇന്ത്യ ഉൾപ്പെടെ ജർമ്മനി, യുഎസ്, കാനഡ, തുർക്കി, മലേഷ്യ, ഫിൻലാൻഡ്, തായ്‌വാൻ, ഗാബോൺ എന്നീ രാജ്യങ്ങളും എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങളും എക്സിബിഷന്റെ ഭാഗമാകും.
ഇന്ത്യൻ ഫർണിച്ചർ, വുഡ് വർക്കിംഗ് വ്യവസായത്തെ 27 ബില്യൺ ഡോളർ എത്തിക്കുക എന്നതാണ് ഇന്ത്യാ വുഡിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കാർപ്പെന്ററി, സ്കില്ലിംഗ്, ഇന്നൊവേഷൻ, ഓട്ടോമേഷൻ, ഡിജിറ്റൈസേഷൻ എന്നിവയിലെ ആധുനിക ട്രെൻഡുകൾ പരിചയപ്പെടുത്തും.
Post Your Comments