രോഗിയുടെ വായില്‍ പുഴുകളെ കണ്ട ദന്തഡോക്ടര്‍ ഞെട്ടി. ഒരു സ്ത്രീയുടെ വായിലാണ് നിരവധി പുഴുക്കള്‍ ഉണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഈ ദൃശ്യം ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ദന്തഡോക്ടറാണ് ഇതിന്റെ വീഡിയോ ചിത്രീകരിച്ചത്.
രോഗിയുടെ ചുണ്ടിന്റെ ഭാഗത്തുള്ള സ്ഥലത്താണ് പുഴുക്കള്‍ ഉണ്ടായിരുന്നത്. ഇതു കാരണം ഇവിടുത്തെ മാസം ചീഞ്ഞു തുടങ്ങിയിരുന്നു.
മഞ്ഞ നിറത്തിലുള്ള പല്ലുകളും വൃത്തിയില്ലാത്ത മോണയുടെ ദൃശ്യങ്ങളും വീഡിയോയില്‍ വ്യക്തമാണ്. മോണകള്‍ക്കിടയില്‍ കാണപ്പെടുന്ന മയിയാസിസ് രോഗമാണ് രോഗിക്കു ഉണ്ടായിരുന്നത്. വൃത്തിയില്ലാത്ത കാരണമാണ് മോണയില്‍ ഈ രോഗം വരുന്നത്.
2015 മാര്‍ച്ചില്‍ സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments